dulquer salmaan
നടന് ദുല്‍ഖര്‍ സല്മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ചെറിയ പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. ഈ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
നാല് ദിവസം മുമ്പ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.
കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
Content Highlights : Dulquer Salmaan Tested positive for covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..