'എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം' -ദുൽഖർ


സീതാരാമത്തിലെ ദുൽഖറിന്റെ പ്രകടനത്തെ വീർസാറയിലെ കിങ് ഖാന്റെ പ്രകടനവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്ക്രീനിലും പുറത്തും താൻ ഷാരൂഖ് സാറിന്റെ വലിയ ആരാധകനാണെന്നാണ് ദുൽഖർ പറഞ്ഞത്.

ഷാരൂഖ് ഖാൻ, ദുൽഖർ സൽമാൻ| ഫോട്ടോ: എ.എഫ്.പി, ഷാനി ഷാകി | മാതൃഭൂമി

ചെറുപ്പംതൊട്ടേ ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും തന്നെ ഷാരൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ. സീതാരാമത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചാരണത്തിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ദുൽഖർ.

സീതാരാമത്തിലെ ദുൽഖറിന്റെ പ്രകടനത്തെ വീർസാറയിലെ കിങ് ഖാന്റെ പ്രകടനവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്ക്രീനിലും പുറത്തും താൻ ഷാരൂഖ് സാറിന്റെ വലിയ ആരാധകനാണെന്നാണ് ദുൽഖർ പറഞ്ഞത്. ഒരു മാതൃകയാണ് അദ്ദേഹം. പ്രത്യേകിച്ച് ആളുകളോട് സംസാരിക്കുന്നതിലും ഇടപഴകുന്നതിലും സ്ത്രീകളെ ബഹുമാനിക്കുന്നതിലും. ആളുകൾ നിറഞ്ഞ ഒരു മുറിയിൽ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ ആ മുറിയിൽ നിങ്ങൾ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകുമെന്നും ദുൽഖർ പറഞ്ഞു.

"അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. സഹോദരിക്കൊപ്പം പോയി ഒന്നിലേറെ തവണ ദിൽവാലെ ദുൽഹനിയാ ലേ ജായേം​ഗേ കണ്ടിട്ടുണ്ട്. എന്റെ ഇഷ്ടസിനിമകളിൽ ഒന്നാണത്. എപ്പോഴും പ്രചോദനമാണ് അദ്ദേഹം. നടനെന്നതിലുപരി നല്ല വ്യക്തിത്വത്തിനുടമകൂടിയാണ് ഷാരൂഖ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ആളുകളുമായി ഇടപെടുന്നതിൽ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്." ദുൽഖർ കൂട്ടിച്ചേർത്തു.

നിരവധി പേരാണ് ഈ വിഷയത്തിൽ ദുൽഖറിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. സീനിയർ താരങ്ങളെ ബഹുമാനിക്കാൻ മടിക്കാത്ത ദുൽഖറിനേപ്പോലുള്ള യുവതാരങ്ങൾ ഇപ്പോൾ വിരളമാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം. ദുൽഖർ എത്ര താഴ്മയോടെയാണ് സംസാരിക്കുന്നത് എന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ദുൽഖറിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

Content Highlights: dulquer salmaan said he is a great fan of shah rukh khan, sita ramam movie hindi verison

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented