യുവ നടന്‍ സണ്ണി വെയ്‌ന് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കന്നി ചിത്രം സെക്കന്‍ഡ് ഷോയിലൂടെ തന്നെയാണ് സണ്ണി വെയ്നും സിനിമയിലെത്തുന്നത്. ഉറ്റചങ്ങാതികളാണ് ഇരുവരും 

' പ്രിയപ്പെട്ട സണ്ണിച്ചാ..ഈ വര്‍ഷം അടിപൊളിയാണ്..വിവാഹം കഴിച്ചു, കൈ നിറയെ ചിത്രങ്ങള്‍. നിന്നെ പറ്റി ആലോചിക്കുമ്പോള്‍ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും അടക്കിപ്പിടിച്ച ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേൾക്കാൻ സാധിക്കുന്നത്

എന്നും ഇങ്ങനെ തന്നെയിരിക്കൂ...ഒരിക്കലും മാറരുത്..ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു ,സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍...ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

Dulquer salmaan

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് 2012-ല്‍ വയനാടുകാരന്‍ സുജിത് ഉണ്ണികൃഷ്ണന്‍ എന്ന സണ്ണി വെയ്ന്‍ സിനിമയിലെത്തുന്നത്...പിന്നീടിങ്ങോട്ട് തട്ടത്തിന്‍ മറയത്ത്, നീ കോ ഞാന്‍ ചാ, അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍, ആന്മരിയ കലിപ്പിലാണ്, പോക്കിരി സൈമണ്‍, ആട്, ഫ്രഞ്ച് വിപ്ലവം, ജൂണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ സണ്ണി വേഷമിട്ടു. ജിപ്‌സി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. വൃത്തം, സം സം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ .

Content Highlights : Dulquer Salmaan's  Wishes To Sunny Wayne