പ്രതിഭകളെ വാർത്തെടുക്കാൻ ദുൽഖറിന്റെ ടീം ഇനി കലാലയങ്ങളിലേക്കും


പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഈ കമ്മ്യൂണിറ്റിയിൽ  അംഗത്വം നൽകുന്നത്. ഇതിൽ അയ്യായിരം പേരെ കലാലയങ്ങളിൽ നിന്ന് ഉൾപ്പെടുത്തും.

ദുൽഖർ സൽമാൻ | ഫോട്ടോ: ഷാനി ഷാകി | മാതൃഭൂമി

ക്യാമ്പസുകളിലെ പ്രതിഭാശാലികളെ വാർത്തെടുക്കാനും മികവുറ്റ പ്രതിഭകൾക്ക് കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെഫെറർ ഫിലിംസ് കലാകാരന്മാർക്കായി രൂപീകരിച്ച ദുൽഖർ സൽമാൻ ഫാമിലി കാമ്പസുകളിൽ ആരംഭിച്ച DQF കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ നിർവഹിച്ചു. തൃശൂർ കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്റർ, തൃശൂർ എം.എൽ.എ പി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആർട്സ് ക്ലബ് ഉദ്‌ഘാടനം നിർവഹിച്ചു. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവർ ചേർന്ന് മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു. കാർഷിക സർവകലാശാല ആവാസ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചിഞ്ചു ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ.പി.ഒ നമീർ, സർവകലാശാല രജിസ്ട്രാർ എ. സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.DQF കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

കഴിവുകൾ ഉണ്ടായിട്ടും തങ്ങളുടെ കഴിവ് പുറത്തെടുക്കുവാൻ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക് അവസരം നൽകുകയും, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഈ കമ്മ്യൂണിറ്റിയിൽ അംഗത്വം നൽകുന്നത്. ഇതിൽ അയ്യായിരം പേരെ കലാലയങ്ങളിൽ നിന്ന് ഉൾപ്പെടുത്തും.

ഇതിനോടകം DQF ന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇംത്യാസ് അബൂബക്കർ വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്.

Content Highlights: Dulquer Salmaan, DQF Community Inauguration, aims of DQF Community, Wayfarer Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented