കുഞ്ചാക്കോ ബോബൻ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ, ദുൽഖർ ഈ നൃത്തം പുനരാവിഷ്കരിക്കുന്നു
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം പുനരാവിഷ്കരിച്ച് ദുല്‍ഖര്‍ സല്മാന്. ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന 'സീതാ രാമം' എന്ന സിനിമയുടെ പ്രമോഷനായി ലുലു മാളില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍.
1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന് സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന് വീണ്ടും അവതരിപ്പിച്ചത്. ഒ. എന്‍. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന് ഈണം നല്കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെത്തിയതോടെ ഗംഭീര വരവേല്‍പ്പ് ലഭിച്ചിരുന്നു. സിനിമയുടെ പ്രമോഷനിടെ ദുല്‍ഖര്‍ ആരാധകരുടെ ആവശ്യപ്രകാരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും നൃത്തം ചെയ്തു.
തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ സീതാ രാമം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍. രശ്മിക മന്ദാന്ന, സുമന്ത്, ഗൗതം മേനോന്, പ്രകാശ് രാജ്, തരുണ്‍ ഭാസ്ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.
നിര്‍മാതാക്കള്‍: അശ്വിനി ദത്ത്, ബാനര്‍: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..