ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ


പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

പ്യാലിയുടെ ടീസറിൽ നിന്ന്

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്.

പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ദുൽഖർ റെഫറൻസുമായി എത്തിയിരിക്കുന്ന ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകരുന്നത്. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിർമ്മാതാവ് - സോഫിയ വർഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്‌ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി. ആർ. ഓ - പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ.

Content Highlights: dulquer salmaan, pyali movie teaser out

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented