ഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ദുൽഖർ സൽമാൻ. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻറെ നിർമാണം സ്വപ്‍ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്താണ്. ഹന്നു രാഘവപുടിയാണ് സംവിധാനം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദുൽഖറിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രം സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനൻറ് റാമിൻറെ പ്രണയകഥ എന്ന ടാഗ് ലൈനിൽ ചിത്രത്തിൻറെ കൺസപ്റ്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സിനിമയിലാണ് ദുൽഖർ ഒടുവിലായി അഭിനയിച്ചത്. തെലുങ്കിൽ 'കനുലു കനുലു ദൊച്ചയൻറെ' എന്ന എന്ന പേരിൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

Content Highlights : Dulquer Salmaan New Telugu Movie Vyjayanthi Movies Hannu Raghavapudi