താൻ കേന്ദ്രകഥാപാത്രമാകുന്ന ലഫ്റ്റനന്റ് റാം എന്ന ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ദുല്‍ഖര്‍. രാമ നവമി ദിനത്തോട്  അനുബന്ധിച്ചാണ് താരത്തിന്റെ പ്രഖ്യാപനം. രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങള്‍ക്ക് കാണാം- വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരില്‍ പുരോഗമിക്കുകയാണ്. 

Content Highlights: Dulquer Salmaan lieutenant ram movie Hanu Raghavapudi Telugu