ത്ര എളുപ്പം തെന്നിന്ത്യക്കാരെ വാഴിക്കില്ല ബോളിവുഡ്. എന്നാല്‍, ഈ പതിവ് തെറ്റിച്ചുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍.

മലയാളത്തിൽ എന്നപോലെ ബോളിവുഡിലും ദുല്‍ഖര്‍ ചുവടുറപ്പിക്കും എന്നതിന്റെ സൂചനകള്‍ ബലപ്പെട്ടുവരികയാണ്. ആകാശ് ഖുറാനയുടെ കാര്‍വാമിനുവേണ്ടി കരാര്‍ ഒപ്പിട്ടുകഴിഞ്ഞ ദുല്‍ഖറിനെ തേടി മറ്റൊരു ബോളിവുഡ് ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രമായ മന്‍മരിസിയാനില്‍ ദുല്‍ഖറിനും സുപ്രധാനമായൊരു വേഷമുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ തപ്സി പന്നുവും വിക്കി കൗശലുമാണ് മറ്റു താരങ്ങള്‍. ഇവര്‍ മൂവരും ചേരുന്ന ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ഹിമാചലില്‍ തുടങ്ങും.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെനാളായി തപ്സിയുടെ നായകനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവിലാണ് ദുല്‍ഖറിനെ കണ്ടെത്തിയത്.

ആനന്ദ് എല്‍. റായി രണ്ട് വര്‍ഷം മുന്‍പ് തന്നെ പ്രഖ്യാപിച്ചതാണ് ഈ ചിത്രം. സമീര്‍ ശര്‍മയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത്. ആയുഷ്മാന്‍ ഖുറാന, ഭൂമി പഡ്നേക്കര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. എന്നാല്‍, ഇവര്‍ തമ്മിലുള്ള രസതന്ത്രം ശരിയാകാതായതോടെ റായി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി അനുരാഗ് കശ്യപ് രംഗത്തുവരുന്നത്.

ആകാശ് ഖുറാനയുടെ കോമഡി ചിത്രമായ കാര്‍വാനില്‍ ഇര്‍ഫന്‍ ഖാന്‍, മിഥില പാര്‍ക്കര്‍ എന്നിവരാണ് ദുല്‍ഖറിനൊപ്പമുള്ള പ്രധാന താരങ്ങള്‍. ഊട്ടിയിലും കൊച്ചിയിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Dulquer Salmaan Anurag Kashyap Manmarziyan Karwaan Akash Khurana Bollywood Dulquer Salmaan's Bollywood Film Malayalam Actor