Dulquer Salmaan
നടന് ദുല്‍ഖര്‍ സല്‍മാനെതിരേ തിയേറ്ററുകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. സല്യൂട്ട് സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മാതാക്കളുടെ കമ്പനിയുമായ വേഫെറര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
വേഫെറര്‍ ഫെഫ്കയ്ക്ക് സല്യൂട്ടിന്റെ റിലീസ് സംബന്ധിച്ച് വിശദീകരണം നല്കി. ഫെഫ്ക അത് അംഗീകരിച്ചതോടെയാണ് വിലക്കെടുത്ത് മാറ്റിയത്.
തിയേറ്ററിലാണ് ചിത്രത്തിന്റെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി വന്നതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഏപ്രില്‍ മാസത്തിനുള്ളില്‍ ചിത്രം ഒടിടി നല്‍കണമെന്ന് കരാറുണ്ടായിരുന്നു. തുടര്‍ന്നാണ് സോണി ലീവിലൂടെ ചിത്രം പുറത്തിറങ്ങിയത്.
Content Highlights: Dulquer Salmaan Fefka lifts ban, salute OTT Release Controversy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..