ലോക്ഡൗണില്‍ ഉറ്റ സുഹൃത്തായ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെയുള്ള ഷൂട്ടിങ് സംഘവും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ദു:ഖമുണ്ടെന്നു തുറന്നു പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമാനിരൂപകന്‍ രാജീവ് മസന്തുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടത്തിയ അഭിമുഖത്തിനിടെയാണ് ദുല്‍ഖര്‍ ഇതു പറഞ്ഞത്.

കൊറോണ വൈറസ് സാഹചര്യം കാരണം ആടുജീവിതം ടീം ജോര്‍ദാനില്‍ പെട്ടുപോയത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. പൃഥ്വിയുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. ഇപ്പോള്‍ മൂന്നാഴ്ച്ചയായി ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കയാണ്‌ എന്ന് നാട്ടിലെത്താനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ഇരിക്കുകയാണ്. അസുഖങ്ങളൊന്നും അവരെ ബാധിച്ചിട്ടില്ല. പൃഥ്വി ആറുമാസമായി ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പകളിലായിരുന്നു. പട്ടിണി കിടന്ന് ശരീരഭാരം കുറച്ചു. ദുല്‍ഖര്‍ പറയുന്നു.

മുമ്പത്തെക്കാളും ഇപ്പോഴാണ് പൃഥ്വിരാജുമായി കൂടുതല്‍ അടുക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമാകാര്യങ്ങളും പുതിയ പ്രൊജക്ടുകളെക്കുറിച്ചുമൊന്നും സംസാരിക്കാറില്ലായിരുന്നു. ഇത്ര കാലമായിട്ടും ഇങ്ങനെയൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പൃഥ്വിക്ക് മെസേജുകള്‍ അയ്ക്കാറുണ്ട്. കാറുകളെക്കുറിച്ചാണ് തങ്ങള്‍ കൂടുതലും സംസാരിക്കാറുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു.

Content Highlights : dulquer salmaan feels sad for prithviraj stuck in jordan in corona lock down aadujeevitham blessy