ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ചെമ്പ് ഗ്രാമം 


ദുൽഖർ മമ്മൂട്ടിയ്‌ക്കൊപ്പം, ദുൽഖർ സൽമാൻ ഫാമിലിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ചെമ്പ് ഗ്രാമപഞ്ചായത്ത് പങ്കുവച്ച പോസ്റ്റർ

കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് മമ്മൂട്ടിയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദിശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ ഇപ്പോള്‍ നന്ദി അറിയിച്ചിരിക്കുകയാണ്.

'ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്‍മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു-' ഗ്രാമ പഞ്ചായത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് 'വേഫെറര്‍ - ട്രീ ഓഫ് ലൈഫ്'. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഈ ഉദ്യമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്. 'നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ്.' എന്ന് ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്.

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റര്‍ മെഡ്‌സിറ്റി - കൊച്ചി, ആസ്റ്റര്‍ മിംസ് - കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് - കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് - കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കല്‍ ലീഡുകളുടെ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും. ലിവര്‍ & കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍ മാരോ & സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ സര്‍ജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളുടെ അധികച്ചിലവും ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഹിക്കുന്നതാണ്.

കേരളത്തിലുടനീളമുള്ള കലാകാരന്മാര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രദര്‍ശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഡി.ക്യൂ.എഫ്. കേരളത്തിലെ 200 കോളേജുകളില്‍ ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങളാരംഭിച്ച് ഇന്ന് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന യുവജന സന്നദ്ധ കൂട്ടായ്മയായ കൈറ്റ്‌സ്. ഇന്ത്യയിലെ പിന്നോക്ക മേഖലകളില്‍ കമ്മ്യൂണിറ്റി ലൈബ്രറികളും മൈക്രോലേണിംഗ് ഹബുകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: dulquer salmaan family helps a young boy adishankar from Chempu village Mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023

Most Commented