സഹോദരി സുറുമിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ഹൃദ്യമായ ഒരു കുറിപ്പോടെയാണ് ദുൽഖറിന്റെ ആശംസ.

"നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.

നിങ്ങൾ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്, സഹോദരി എന്നതിലുപരി അമ്മയാണ്. ശരിക്കും ഞാൻ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും ഞാനിവിടെ കുറിക്കട്ടെ.

ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടും പൊതുവായുള്ള നമ്മുടെ ഇഷ്ടം.

ഞാൻ പ്രശ്നത്തിലകപ്പെടുമ്പോൾ എനിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത.

പക്ഷെ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. എനിക്കറിയാം ഈ നാളുകളിൽ ഞാനൽപം തിരക്കിലായിരുന്നു അതുകൊണ്ട് തന്നെ നമുക്ക് കാണാൻ സാധിച്ചിട്ടില്ല, പക്ഷേ നമുക്കറിയാം അതൊന്നും ഒന്നിനേയും മാറ്റിയിട്ടില്ലെന്ന്.

സന്തോഷം നിറഞ്ഞ വർഷമാകട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.

ജന്മദിനാശംസകൾ ഇത്ത..." ദുൽഖർ കുറിക്കുന്നു

I usually never do this. Just to respect your privacy. But it’s been a long time coming. Happiest birthday to my...

Posted by Dulquer Salmaan on Saturday, 17 April 2021

Content Highlights : Dulquer Salmaan Birthday wishes To Sister Surumi