മമ്മൂട്ടിയും ദുൽഖർ സൽമാനും | Photo: https:||www.instagram.com|dqsalmaan|?utm_source=ig_embed
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമാഘോഷിക്കുകയാണ് മലയാളികൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ വാപ്പച്ചിക്ക് ജന്മദിനാശംകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ.
“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്ന ആൾ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. താങ്കളാണ് എന്റെ സമാധാനം.
താങ്കളുടെ അതുല്യമായ ആദർശങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ നിത്യവും ഞാൻ ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നു എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കൊരുപാട് സന്തോഷം നൽകുന്നു. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവും തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരാനാവട്ടെ… ഞങ്ങൾ താങ്കളെ അനന്തമായി സ്നേഹിക്കുന്നു.” ദുൽഖർ കുറിച്ചു
Content Highlights : Dulquer salmaan Birthday wishes To mammootty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..