മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ് യുവനടൻ ദുൽഖർ സൽമാൻ. താരത്തിന്റെ ആരാധകർക്കുള്ള ജന്മദിന സമ്മാനമായി പുതിയ ചിത്രമായ ലെഫ്റ്റ്‌നന്റ് റാമിലെ ദുൽ‌ഖറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. 

വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കശ്മീരിലെ ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയായതാണ്. 

Content Highlights: Dulquer Salmaan birthday special character video from lieutenant ram movie Hanu Raghavapudi Telugu