പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് നടൻ ദുൽഖർ സൽമാൻ.  ‘പറവ’യ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നടൻ സൗബിന്‍ ഷാഹിർ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദുൽഖർ തന്റെ ജന്മദിനത്തിൽ പുറത്ത് വിട്ടു. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

2017–ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗബിൻ വീണ്ടും സംവിധായക തൊപ്പി അണിയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ്ങ് ഓഫ് കൊത്ത’യാണ് ദുൽഖർ നാകനാകുന്ന മറ്റൊരു പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. കൈയിൽ തോക്കേന്തിയാണ് ദുൽഖറിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാനാവുക.  ദുൽഖറിന്റെ അടുത്ത സുഹൃത്താണ് സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ്. ഇത് തന്റെ സ്വപ്ന പദ്ധതിയാണെന്നും ദുൽഖർ കുറിക്കുന്നു. ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചനകൾ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ഇത് കൂടാതെ മറ്റ് മൂന്ന് പ്രോജക്ടുകളും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ‘കുറുപ്പ്’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്.  ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് മറ്റൊരു ചിത്രം.  ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് സല്യൂട്ടിന്. അരവിന്ദ് കരുണാകരൻ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന തെലുഗു സിനിമയുടെ പോസ്റ്ററും താരം ഈ ജന്മദിനത്തിൽ പങ്കുവച്ചിരുന്നു.  ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയും ദുൽഖറിന്റേതായി അണയറയിൽ ഒരുങ്ങുന്നുണ്ട്. 

Content highlights : dulquer salmaan announces new movies king of kotha, othiram kadakam, dq new movies