റാണ ദഗ്ഗുബട്ടി, ദുൽഖർ സൽമാൻ | ഫോട്ടോ: www.facebook.com/RanaDaggubati, ഷാനി ഷാകി | മാതൃഭൂമി
സീതാരാമം സൂപ്പർ ഹിറ്റായതോടെ കൂടുതൽ അന്യഭാഷാ ചിത്രങ്ങൾ ദുൽഖർ സൽമാനെ തേടിവരികയാണ്. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ഒരു വമ്പൻ ചിത്രത്തിൽ ദുൽഖർ നായകനാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടതാണ് ഇക്കാര്യം.
മലയാളികൾക്കും സുപരിചിതനായ തെലുങ്ക് താരം റാണാ ദഗ്ഗുബട്ടിയും ദുൽഖർ സൽമാനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്. പക്ഷേ ചിത്രത്തിൽ റാണ അഭിനേതാവല്ല, നിർമാതാവാണെന്നുമാത്രം. റാണയുടെ നിർമാണക്കമ്പനിയായ സ്പിരിറ്റ് മീഡിയ നിർമിക്കുന്ന ചിത്രത്തിലാണ് ദുൽഖർ നായകനാവുന്നത്. തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു നിർണായകവേഷത്തിലെത്തുന്നത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം റാണയുടെ മുത്തച്ഛനും ചലച്ചിത്രനിർമാതാവുമായ ഡി. രാമനായിഡുവിന്റെ ജന്മദിനമായ ജൂൺ ആറിനുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമിച്ചയാളെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചയാളാണ് രാമനായിഡു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ജോലികൾ പൂർത്തിയായാലുടൻ ദുൽഖർ ചെയ്യുന്നത് ഈ ചിത്രമായിരിക്കുമെന്നാണ് വിവരം.
നിലവിൽ പരേശാൻ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് റാണ. സ്പിരിറ്റ് മീഡിയ നിർമിക്കുന്ന ചിത്രം രൂപക് റൊണാൾഡ്സൺ ആണ് സംവിധാനം ചെയ്യുന്നത്. പവനി കാരണം, തിരുവീർ, ബണ്ണി അബിരാൻ, സായി പ്രസന്ന എന്നിവരാണ് പരേശാനിലെ മറ്റുതാരങ്ങൾ. ചിത്രം ഈ മാസം രണ്ടിന് തിയേറ്ററുകളിലെത്തും.
Content Highlights: dulquer salmaan and rana daggubatti uniting for a bilingual movie, dulquer new movies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..