പുരസ്‌കാരവുമായി ദുൽഖർ സൽമാൻ
ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപ്പിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച നടനായി.
ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്ന് ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷന്‍ രീതികള്‍ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടു വിലയിരുത്താന്‍ ഉള്ള അവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
Content Highlights: Dulquer Salmaan, Alia Bhatt,Dadasaheb Phalke international film Awards; photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..