ആരാധകരെ നിരാശപ്പെടുത്തുന്നത് ന്യായമല്ല; 'കുറുപ്പു'മായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുൽഖർ


2 min read
Read later
Print
Share

കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം

Dulquer Salmaan

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റും സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ.

"കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്, സിനിമ ഉടൻ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾക്ക് ചിത്രം കാണാൻ സാധിക്കും, കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവർ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല..." ദുൽഖർ കുറിക്കുന്നു.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന താരനിരയെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അതിഥി താരമായി നടൻ പൃഥ്വിരാജ് എത്തുന്നുവെന്നും വാർത്തകൾ വന്നു.

കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.പി ആർ ഒ - ആതിര ദിൽജിത്

content highlights : Dulquer Salmaan about rumours regarding cameos in Kurup Movie by Sreenath Rajendran

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


vishal

2 min

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നൽകിയത് ലക്ഷങ്ങൾ; അഴിമതി ആരോപണവുമായി വിശാൽ

Sep 29, 2023


Most Commented