ഇങ്ങനെ പോയാൽ ഞാൻ അദ്ദേഹത്തിന്റെ വാപ്പയായി അഭിനയിക്കേണ്ടിവരും -ദുൽഖർ


ബാൽകി സംവിധാനം ചെയ്ത പാ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും അച്ഛനും മകനുമായി അഭിനയിച്ചത് പരാമർശിച്ചുള്ള ചോദ്യത്തിനായിരുന്നു ദുൽഖറിന്റെ ഈ ഉത്തരം.

മമ്മൂട്ടിയും ദുൽഖർ സൽമാനും | ഫോട്ടോ: www.facebook.com/DQSalmaan

മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ച് ഒരു ചിത്രത്തിൽ എന്ന് അഭിനയിക്കും എന്ന് ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അമൽ നീരദിന്റെ ബിലാലിൽ ഇരുവരും ഒന്നിക്കുന്നുവെന്നൊക്കെ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയേക്കുറിച്ച് രസകരമായൊരു കമന്റ് പറഞ്ഞിരിക്കുകയാണ് ദുൽഖർ. മമ്മൂട്ടിയുടെ സൗന്ദര്യത്തേക്കുറിച്ചാണ് ദുൽഖർ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ താൻ മിക്കവാറും മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടിവരും എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞത്. ബാൽകി സംവിധാനം ചെയ്ത പാ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും അച്ഛനും മകനുമായി അഭിനയിച്ചത് പരാമർശിച്ചുള്ള ചോദ്യത്തിനായിരുന്നു ദുൽഖറിന്റെ ഈ ഉത്തരം.

"അതത്ര വിചിത്രമൊന്നും ആയിരിക്കില്ല. എന്റെ വാപ്പച്ചിയെ നോക്കൂ. ഞാനിപ്പോഴേ മസ്കാരയൊക്കെ ഉപയോ​ഗിച്ച് താടി കറുപ്പിക്കാൻ തുടങ്ങി. താടിയിൽ ഇടയ്ക്ക് പിടിക്കുമ്പോൾ കയ്യിൽപ്പറ്റും. വിരലൊക്കെ കറുത്തിരിക്കും. തീർച്ചയായും എനിക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ എനിക്കറിയില്ല, അദ്ദേഹമെന്താണ് ചെയ്യുന്നതെന്ന്. ഇങ്ങനെ പോവുകയാണെങ്കിൽ പ്രത്യേകിച്ച് മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ ഞാൻ ആളുടെ വാപ്പയായി അഭിനയിക്കേണ്ടിവരും." ദുൽഖർ പറഞ്ഞു.

വാപ്പയുടെ കടുത്ത ആരാധകനെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആ​ഗ്രഹമുണ്ട്. പക്ഷേ തീരുമാനം അദ്ദേഹത്തിന്റേതാണ്. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതിൽനിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയേ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

Content Highlights: dulquer salmaan about mammootty, dulquer salmaan about chup movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented