താരപുത്രന്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ദുല്‍ഖര്‍ സല്‍മാന്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ്. മഹാനടി എന്ന ചിത്രത്തിലൂടെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് ദുല്‍ഖര്‍ തെളിയിച്ചു കഴിഞ്ഞു. കര്‍വാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖര്‍ സോയാ ഫാക്ടര്‍ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു നില്‍ക്കുന്നതും ക്രിക്കറ്റ് പരിശീലിക്കുന്നതുമായിട്ടുള്ള ദുല്‍ഖറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്‌.ചിത്രത്തിനു വേണ്ടി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്.

j

സോനം കപൂറാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. അഭിഷേക്ക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ContentHighlights: dulquer salman as indian cricketer, the zoya factor, anuja chowhan, sonam kapoor, dulquer and bollywood movies, latest movie updates