ചാര്‍ലിക്ക് ശേഷം 'കലി' എത്തുന്നു. ദുല്‍കര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് കലി എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്.

നേരത്തേ ചിത്രത്തിന് 'കലിപ്പ്' എന്ന് പേരിടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് പേര് കലി എന്നാക്കുകയായിരുന്നെന്നാണ് സൂചന.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് (മലര്‍) ദുല്‍കറിന്റെ നായിക. കൊച്ചിയും പരിസരപ്രദേശങ്ങളുമാകും ചിത്രത്തിന്റെ ലൊക്കേഷന്‍.