ബിജു മേനോൻ, രേവതി, ജോജു ജോർജ് | ഫോട്ടോ: ശ്രീജിത്ത്.പി. രാജ്, എസ്. ശ്രീകേഷ്, ബി. മുരളി കൃഷ്ണൻ | മാതൃഭൂമി
തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു. സാംസ്കാരികമന്ത്രി വി.എൻ.വാസവൻ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഇക്കഴിഞ്ഞ മേയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂതകാല'ത്തിലൂടെ രേവതി മികച്ച നടിയുമായി.
ദിലീഷ് പോത്തൻ സംവിധായകനായും ആവാസ വ്യൂഹം മികച്ച ചിത്രമായും ക്രിഷാന്ത് തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ എന്നിവരായിരുന്നു ഗായികയും ഗായകനും. ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ.
Content Highlights: State Film Awards Distribution Ceremony, Biju Menon and Joju George, Revathy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..