ശ്രീനിവാസ മൂർത്തി | ഫോട്ടോ: twitter.com/vamsikaka
ചെന്നൈ: തെലുങ്കിലെ പ്രശസ്ത ഡബ്ബിങ് കലാകാരൻ ശ്രീനിവാസ മൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തേ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ആയിരത്തിലേറെ ചിത്രങ്ങൾക്കായി ശബ്ദം നൽകിയിട്ടുള്ള മൂർത്തി നന്ദി പുരസ്കാര ജേതാവ് കൂടിയാണ്.
1990-കളിലായിരുന്നു ശ്രീനിവാസ മൂർത്തി ഡബ്ബിങ് മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലേയും നിരവധി താരങ്ങൾക്ക് തെലുങ്കിൽ ശബ്ദമായത് ശ്രീനിവാസ മൂർത്തിയായിരുന്നു. സിംഗം പരമ്പര ചിത്രങ്ങളിൽ സൂര്യക്കുവേണ്ടി ഡബ്ബ് ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു. അന്യൻ തെലുങ്കിലേക്ക് അപരിചിതുഡു എന്ന പേരിൽ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തപ്പോൾ വിക്രമിനുവേണ്ടിയും
ശബ്ദം നൽകി.
മോഹൻലാലിനു വേണ്ടി ജനതാ ഗാരേജ്, ജയറാമിനായി അല വൈകുണ്ഠപുരമുലോ, അജിത്തിനായി വിശ്വാസം, അർജുൻ സർജയ്ക്കായി ഒക്കേ ഒക്കഡു എന്നീ ചിത്രങ്ങളിലും മൂർത്തി ശബ്ദം നൽകി. കന്നഡയിൽ ഉപേന്ദ്രയ്ക്ക് ശബ്ദം നല്‍കിയിരുന്നു. സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റേയും തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിൽ ഈ സൂപ്പർതാരങ്ങൾക്കായി ശബ്ദം നൽകിയത് ശ്രീനിവാസ മൂർത്തിയാണ്.
Content Highlights: dubbing artist srinivasa murthy passed away, movies of srinivasa murthy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..