പൃഥ്വിരാജിന്റെ 105ാം ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
സിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സൂപ്പര്‍താരമായി പൃഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. സിനിമയിലെ താരാരാധനയുടെ ഒരു വീഡിയോ ആണ് പൃഥ്വി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനകള്‍. സച്ചിയാണ് തിരക്കഥാകൃത്ത്. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights : driving license movie making video prithviraj productions lal junior suraj venjaramoodu