പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയിലെ സൂപ്പര്‍താരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജ് താരമാകുമ്പോള്‍ സുരാജ് ആണ് ആരാധകന്റെ വേഷമണിയുന്നത്. 

മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനങ്ങള്‍- 
സന്തോഷ് വര്‍മ, സംഗീതം- യക്സണ്‍ ഗാരി പെരേര, നേഹ നായര്‍.

Content Highlights: Driving Licence Official Teaser, suraj venjaramoodu, Prithviraj Sukumaran, Sachy,  Lal Jr