മോഹൽലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ദൃശ്യത്തിന് വീണ്ടും റീമേയ്ക്ക് ഒരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്.

2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ റീമേയ്ക്ക് ഒരുങ്ങുന്നത്. 

ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം. 

പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേയ്ക്കിന്റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്ന പേരിലാണ് ചൈനീസ് ഭാഷയിൽ ചിത്രം പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ ജനപ്രീതി ഉയർത്തിക്കൊണ്ടാണ് 2021 ഫെബ്രുവരിയിൽ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ദൃശ്യം 2 പുറത്തിറങ്ങിയത്. ഓടിടി റിലീസായി എത്തിയ ചിത്രവും വൻ വിജയമായി മാറി. ഇതേത്തുടർന്ന്  രണ്ടാം ഭാ​ഗത്തിനും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും റീമേയ്ക്കുകൾ ഒരുങ്ങുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളിലും മോഹൻലാലിനെ കൂടാതെ മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 

content highlights : Drishyam set to remake in Indonesian language mohanlal jeethu joseph ashirvad cinemas