നടൻ റോഷൻ ബഷീർ വിവാഹിതനായി. ആഗസ്റ്റ് 16 ഞായറാഴ്ച്ചയായിരുന്നു വിവാഹം. ഫർസാനയാണ് വധു. നടൻ മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫർസാന നിയമ ബിരുദധാരിയാണ്.

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് റോഷൻ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു.

പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബഷീർ സിനിമയിലെത്തുന്നത്. പിന്നീട് ബാങ്കിങ് അവേഴ്സ്, റെഡ് വൈൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദൃശ്യമാണ് റോഷന്റെ കരിയറിൽ ബ്രേക്കാകുന്നത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹാസനൊപ്പവും റോഷൻ വേഷമിട്ടു.

കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസികങ്കൾ തുടങ്ങിയ ചിത്രങ്ങളിലും റോഷൻ അഭിനയിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

16-08-2020🎈

A post shared by Roshan Basheer (@roshan_rb) on

Content Highlights :drishyam actor roshan basheer wedding pics instagram