ജോർജ് കുട്ടിയും കുടുംബവും തിരിച്ചുവരുന്നു, ദൃശ്യം 3 പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂർ


ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ദൃശ്യം 2-ൽ മോഹൻലാൽ | ഫോട്ടോ: www.facebook.com/ActorMohanlal/photos

മലയാളത്തിലെ എക്കാലത്തേയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം ഒന്നിച്ച ദൃശ്യം. 2013-ൽ തിയേറ്ററുകളിലെത്തിയ ചിത്രം അന്ന് തീർത്ത തരം​ഗത്തിന്റെ ചുവടുപിടിച്ച് രണ്ടാം ഭാ​ഗവും ഇറങ്ങി. ഓ.ടി.ടി റിലീസായിരുന്നെങ്കിലും മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായി.

ആദ്യ രണ്ടുഭാ​ഗങ്ങളും വന്നപ്പോൾ പ്രേക്ഷകർ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ് ദൃശ്യത്തിന് ഒരു മൂന്നാംഭാ​ഗമുണ്ടാവുമോ എന്ന്. ഈയിടെ ദൃശ്യം 3 എന്ന രീതിയിൽ ചില ഫാൻ മേയ്ഡ് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇതിനെല്ലാം ഉത്തരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. താരസംഘടന നടത്തിയ ഒരു ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദൃശ്യം 3 എന്തായാലും വരും. അതിന്റെ പണിപ്പുരയിലാണ്, ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ടിരിക്കുകയാണെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരിക്കുകയാണ്.

കമൽഹാസനെ നായകനാക്കി പാപനാസം എന്ന പേരിൽ ജീത്തു ജോസഫ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യം എന്ന പേരിൽ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിൽ ചൈനീസ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.


Content Highlights: drishyam 3, drishyam 3 confirmed by pruducer antony perumbavoor, mohanlal, jeethu joseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented