ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയ്ലർ പുറത്തുവിട്ടത്.

ഫെബ്രുവരി എട്ടിന് ട്രെയ്ലർ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെയ്ലർ ലീക്കായിരുന്നു. 

പുതുവർഷ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഓടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 19ന് ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും. 

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അന്‍സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്‍, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Content Highlights: Drishyam 2 Trailer Mohanlal Jeethu Joseph in Amazon Prime