മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കിന് തുടക്കമായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസിൽ നടന്ന പൂജാ ചടങ്ങിൽ ജീത്തു ജോസഫ്, ചിത്രത്തിൽ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദിൽ തുടങ്ങും.

'ദൃശ്യം 2' പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോ​ഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മുതിർന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാ​ഗത്തിൻറെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാൽ രണ്ടാം ഭാ​ഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്.

ആദ്യഭാഗത്തിലേതുപോലെ മീനയും എസ്‍തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Content Highlights : Drishyam 2 Telugu Remake Venkatesh Jeethu Joseph Meena Esther