കുറ്റസമ്മതത്തിനൊരുങ്ങി ഹിന്ദിയിലെ ജോർജ് കുട്ടി; ദൃശ്യം 2 ടീസർ


അജയ് ദേവ്​ഗണും ശ്രേയാ ശരണും തബുവും തന്നെയാണ് മുഖ്യവേഷങ്ങളിൽ.

ദൃശ്യം 2 -ൽ അജയ് ദേവ്​ഗൺ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

മലയാളത്തിൽ രണ്ട് തവണ എത്തിയപ്പോഴും വൻ ചർച്ചാവിഷയമായ ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ദൃശ്യം. ആദ്യഭാ​ഗം തിയേറ്ററിൽ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. രണ്ടാം ഭാ​ഗം കോവിഡ് പ്രതിസന്ധികളേത്തുടർന്ന് ഓ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യഭാ​ഗംപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ടീസർ എത്തിയിരിക്കുന്നു.

അജയ് ദേവ്​ഗണും ശ്രേയാ ശരണും തബുവും തന്നെയാണ് മുഖ്യവേഷങ്ങളിൽ. മലയാളത്തിലെ നായകനായ ജോർജ് കുട്ടിയേപ്പോലെ താടിയുള്ള കഥാപാത്രമായാണ് ഇത്തവണ അജയ് ദേവ്​ഗൺ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. നായകന്റെ കുറ്റസമ്മതമാണോ ചിത്രമെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.



ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമിൽ കീയൻ ഖാനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീത സംവിധാനം. സുധീർ കുമാർ ചൗധരി ഛായാ​ഗ്രഹണവും സന്ദീപ് ഫ്രാൻസിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, കുമാർ മം​ഗട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: drishyam 2 teaser, ajay devgn drishyam 2 first glimpse out

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented