ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.ആമസോൺ പ്രൈം വീഡിയോ ആണ് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. 

പുതുവർഷ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഓടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും. 

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അന്‍സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്‍, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

The mystery continues... #Drishyam2Trailer out on Feb 8! #Drishyam2OnPrime coming soon. Mohanlal #MeenaSagar Jeethu Joseph Antony Perumbavoor Aashirvad Cinemas Drishyam Satheesh Kurup

Posted by Amazon Prime Video on Friday, 5 February 2021

Content Highlights: Drishyam 2 Poster Mohanlal Jeethu Joseph in Amazon Prime