ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രെെം വീഡിയോയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ലോക പ്രീമിയറില്‍ ദൃശ്യം റിലീസ് ചെയ്യും.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന്‌ മുന്നോടിയായി ആരാധകരിൽ ആവേശം സൃഷ്ടിക്കാൻ മോഹൻലാലിനൊപ്പം ചേർന്നാണ് ആമസോൺ പ്രൈം ടീസർ പുറത്തിറക്കിയത്. ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും. 

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അന്‍സിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാര്‍, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Content Highlights: Drishyam 2 Mohanlal Jeethu Joseph in Amazon Prime teaser released on new year 2021