കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍  മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

Content Highlights: Drishyam 2 leaked on Telegram piracy Mohanlal Jeethu Joseph Movie