ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2ന്റെ കന്നഡ റീമേയ്ക്ക് വിശേഷങ്ങൾ പങ്കുവച്ച് നടി നവ്യ നായർ. കന്നഡത്തിൽ ദൃശ്യ 2 എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രൻ ആണ്.

ദൃശ്യ ആദ്യ ഭാ​ഗം സംവിധാനം ചെയ്ത പി. വാസു തന്നെയാണ് രണ്ടാം ഭാ​ഗവും ഒരുക്കുന്നത്. മലയാളത്തിൽ മീന ചെയ്ത നായിക കഥാപാത്രമായാണ് നവ്യ എത്തുന്നത്. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഇ ഫോർ എൻറർടെയ്ൻമെന്റ്സ് ആണ് നിർമാണം. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്.

അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് നിർമിക്കുന്നു. വെങ്കിടേഷാണ് നായകൻ. റാണി എന്ന കഥാപാത്രത്തെ മീന തന്നെ തെലുങ്കിലും അവതരിപ്പിക്കും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

Content Highlights : Drishyam 2 Kannda Remake Navya Nair Ravichander Location Pictures