അഭിഷേക് പഥക്കും നടി ശിവലീകയും | ഫോട്ടോ: www.facebook.com/shivaleekaoberoi
താരവിവാഹങ്ങൾക്ക് പേരുകേട്ട ബോളിവുഡ് ഒരു വിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2-ന്റെ സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീക ഒബ്രോയിയുമാണ് ഉടൻ വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
ഗോവയിൽ വെച്ച് ഈ വരുന്ന ഫെബ്രുവരിയിലായിരിക്കും വിവാഹം. എന്നാൽ വിവാഹത്തീയതി ഇനിയും അറിവായിട്ടില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹച്ചടങ്ങിനെത്തുക. തുർക്കിയിൽ ഹോട്ട് എയർ ബലൂണുകൾക്ക് കീഴെ വെച്ച് ശിവലീകയോട് അഭിഷേക് വിവാഹാഭ്യർത്ഥന നടത്തിയത് നേരത്തെ ചർച്ചയായിരുന്നു.
ബോളിവുഡിലെ 2022-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ദൃശ്യം 2 മാറിയതിന് പിന്നാലെയാണ് അഭിഷേക് വിവാഹത്തിനൊരുങ്ങുന്നത്. അജ്യ ദേവ്ഗൺ, ശ്രീയ ശരൺ, തബു, അക്ഷയ് ഖന്ന എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 342 കോടിയിലേറെയാണ് ആഗോളതലത്തിൽ കളക്ട് ചെയ്തത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ആയി 2005-ൽ നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ഇതേപേരിലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.
വർധൻ പുരിയുടെ നായികയായി യേ സാലി ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശിവലീക ബിഗ്സ്ക്രീനിലെത്തുന്നത്. വിദ്യുത് ജംവാളിന്റെ നായികയായി ഖുദാ ഹാഫിസ്, ഖുദാ ഹാഫിസ് 2 എന്നീ ചിത്രങ്ങളിലും അവർ വേഷമിട്ടു. ഖുദാ ഹാഫിസിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു അഭിഷേക് പഥക്. ഈ ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കുമെത്തിച്ചിരിക്കുന്നത്.
Content Highlights: drishyam 2, director abhishek pathak is all set to marry shivaleeka oberoi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..