ദൃശ്യം 2 -ൽ അജയ് ദേവ്ഗൺ | ഫോട്ടോ: സ്ക്രീൻഗ്രാബ്
അജയ് ദേവ്ഗണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 ന് ഗംഭീര വരവേല്‍പ്പ്. ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രത്തിന്റെ വരുമാനം 150 കോടി കവിഞ്ഞു. നവംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ റിലീസിലൂടെ 70 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍
കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. ദൃശ്യത്തിന്റെ വിജയം പുത്തനുര്‍ണവ് നല്‍കിയിരിക്കുകയാണ് ബോളിവുഡിന്.
അജയ് ദേവ്ഗണിന് പുറമേ ശ്രേയാ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍. 50 കോടി മുതല്‍മുടക്കില്‍ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മലയാളത്തില്‍ രണ്ട് തവണ എത്തിയപ്പോഴും വന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യം. ആദ്യഭാഗം തിയേറ്ററില്‍ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധികളേത്തുടര്‍ന്ന് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും വലിയ ചര്‍ച്ചയായിരുന്നു.
ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. സുധീര്‍ കുമാര്‍ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാന്‍സിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: Drishyam 2 Hindi box office collection, Drisyam 2 Ajay Devgn, Akshay Khanna, Tabu, Sriya Saran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..