ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 2 ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. 

സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയേറ്ററുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിയേറ്റര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. ദൃശ്യം 2-വിന്റെ റിലീസ് സംബന്ധിച്ച് തിയേറ്ററുടമകളുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷദിനത്തിലാണ് സിനിമയുടെ റീലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം. ജനുവരി അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.

Content Highlights: Drishyam 2 Amazon Prime Video Release, Antony Perumbavoor, Mohanlal, Jeethu Joseph