ചികിത്സാപിഴവെന്ന് ആരോപണം; പുനീത് രാജ്കുമാറിന്റെ ഡോക്ടര്‍ക്ക് പോലീസ് സംരക്ഷണം


ജിമ്മിൽവെച്ച് ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ട പുനീതിനെ ആദ്യമെത്തിച്ചത് അദ്ദേഹത്തിന്റെ കുടുംബഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലാണ്. ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്.

ഡോ രമണ റാവു, പുനീത് രാജ്കുമാർ

ബെംഗളൂരു: നടൻ പുനീത് രാജ്കുമാർ മരിച്ചത് ചികിത്സാപ്പിഴവുകൊണ്ടാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടക്കുന്നതിനിടെ പുനീതിനെ ചികിത്സിച്ച ഡോക്ടർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. സ്വകാര്യക്ലിനിക്കിലെ ഡോക്ടർ രമണ റാവുവിന്റെ സദാശിവ നഗറിലെ വീടിനുമുന്നിൽ കർണാടക റിസർവ് പോലീസിന്റെ ഒരു പ്ലാറ്റൂണിനെ വിന്വസിച്ചു.

സമീപപ്രദേശങ്ങളിൽ മുഴുവൻസമയവും ബെംഗളൂരു പോലീസിന്റെ പട്രോളിങ്ങുമുണ്ടാകും. ഡോ. രമണറാവുവിനും പുനീതിനെ ചികിത്സിച്ച മറ്റ് ഡോക്ടർമാർക്കും സുരക്ഷ നൽകണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ( പി.എച്ച് എ.എൻ.എ.) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ജിമ്മിൽവെച്ച് ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ട പുനീതിനെ ആദ്യമെത്തിച്ചത് അദ്ദേഹത്തിന്റെ കുടുംബഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലാണ്. ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഹൃദയസ്തംഭനമുണ്ടായത് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചില പ്രാദേശിക മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ നൽകി. കഴിഞ്ഞദിവസം പുനീതിന്റെ മരണത്തിന് ചികിത്സ വൈകിയത് കാരണമായോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരാധകൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും ഡോക്ടർമാർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിന് ഇതിടയാക്കുമെന്നും പി.എച്ച്. എ.എൻ.എ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

പുനീതിന് പദ്മശ്രീ നൽകണമെന്ന് മന്ത്രിമാരും

ബെംഗളൂരു: കന്നഡ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി പദ്മശ്രീ നൽകണമെന്ന ആവശ്യം ശക്തം. ആരാധകർക്ക് പിന്നാലെ രണ്ട് മന്ത്രിമാരും പുനീതിന് പദ്മശ്രീ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കൃഷിമന്ത്രി ബി.സി. പാട്ടീലും ടൂറിസംമന്ത്രി ആനന്ദ് സിങ്ങുമാണ് ഈ ആവശ്യമുന്നയിച്ചത്.

പുനീതിന്റെ പേര് കേന്ദ്രസർക്കാരിന് നാമനിർദ്ദേശം ചെയ്യണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് മന്ത്രിമാർ ആവശ്യപ്പെട്ടു.

ജീവിച്ചിരുന്നപ്പോൾതന്നെ പുനീതിന് പദ്മശ്രീ ലഭിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി ബി.സി. പാട്ടീൽ പറഞ്ഞു. ആരാധകരുടെ ആവശ്യത്തിനൊപ്പം താനും ചേരുകയാണ്. നടനെന്ന നിലയിൽ മാത്രമല്ല പുനീത് സമൂഹത്തിനുചെയ്ത സേവനങ്ങളും പരിഗണിച്ചാണ് ഈ ആവശ്യമെന്നും ബി.സി. പാട്ടീൽ പറഞ്ഞു.

പുനീത് രാജ്കുമാർ സമൂഹത്തിനു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത വ്യക്തിയാണെന്ന് മന്ത്രി ആനന്ദ് സിങ് പറഞ്ഞു. സമൂഹത്തിനുവേണ്ടിയുള്ള പല കാമ്പയിനുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. പുനീതിന് പദ്മശ്രീ നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും ആനന്ദ് സിങ് പറഞ്ഞു. നേരത്തേ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പുനീതിന് പദ്മശ്രീ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. കന്നഡ സിനിമാ മേഖലയിലെ ഒട്ടേറെപ്പേർ ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Content Highlights: Doctor of Puneeth Rajkumar Ramana Rao gets police protection after actor's demise

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented