ഡോ. ബിജുവും ടൊവിനോ തോമസും അദൃശ്യ ജാലകങ്ങൾ സിനിമയുടെ ചിത്രീകരണത്തിനിടെ | ഫോട്ടോ: www.facebook.com/Dr.BijuOfficial
നടൻ ടൊവിനോ തോമസിനെ പ്രശംസിച്ച് സംവിധായകൻ ഡോ. ബിജു. ലോകസിനിമയിലെ ഏതൊരു നടനോടുമൊപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയമാണ് ടൊവിനോയുടേതെന്ന് അദ്ദേഹം കുറിച്ചു. താരത്തിന് പിറന്നാളാശംസിച്ചുകൊണ്ട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോ. ബിജു ഈ പരാമർശം നടത്തിയത്.
നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടെ ഒരു ഗംഭീര വർഷം ആകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഡോ.ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രമാവാൻ ടൊവിനോ നടത്തിയ അർപ്പണമനോഭാവത്തേക്കുറിച്ചാണ് തുടർന്ന് അദ്ദേഹം എഴുതുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചു. എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ്. ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ. അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടോവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ. ഡോ.ബിജു കുറിച്ചു.
സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത്. എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കിപ്പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തിൽ കാണാവുന്നത്. സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം. ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം. നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് എന്നുപറഞ്ഞുകൊണ്ടാണ് സംവിധായകൻ കുറിപ്പ് നിർത്തുന്നത്.
പുഷ്പയടക്കം തെലുങ്കിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ചിത്രത്തിൽ പേരില്ലാത്ത കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റേതായി ഈയിടെ വന്ന ചിത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. യദു രാധാകൃഷ്ണൻ ഛായാഗ്രഹണവും പട്ടണം ഷാ മേക്കപ്പും നിർവഹിക്കുന്നു. എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവുവും ടൊവിനോ തോമസ് പ്രൊഡക്ഷൻസും നിർമ്മാണത്തിൽ പങ്കാളികളാണ്.
Content Highlights: dr biju about tovino thomas's dedication, adrishya jalakangal new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..