നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.അരുണ്‍ ബാബു കെ.ബിക്ക് ഡബ്ല്യു.എച്ച്.ആര്‍.പി.സിയുടെ അംഗീകാരം 


ഡോ. അരുൺബാബു കെ.ബി ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (WHRPC) യുടെ ഹോണററി ഡോക്ടറേറ്റ് നടനും സാമൂഹ്യപ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ
ഡോ. അരുണ്‍ബാബു കെ.ബിക്ക് ലഭിച്ചു.

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിന്റെ ഭാഗമായാണ് കേളരത്തില്‍ നിന്നും ഡോ. അരുണ്‍ബാബുവിന് ഈ ബഹുമതി നല്‍കി ആദരിച്ചത്. 160 രാജ്യങ്ങളില്‍ യു.എന്‍. യുനെസ്‌കോ തുടങ്ങി വിവിധ രാജ്യന്താര സംഘടനകളുമായി ചേര്‍ന്ന് ഒട്ടനവധി സന്നദ്ധ-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന WHRPC ഇത്തവണ അവരുടെ ഹോണററി പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് തിരഞ്ഞെടുത്തത്.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന പ്രളയ ദുരന്തങ്ങളുടെ സന്ദര്‍ഭത്തിലും കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തിലും നടത്തിയ സേവനങ്ങളും കൂടാതെ കലാരംഗത്തും നടത്തിയ സേവനങ്ങളെയും പരിഗണിച്ചാണ് ഡോ.അരുണ്‍ ബാബുവിന് ഹോണററി അംഗീകാരം നല്‍കിയത്. ഡല്‍ഹിയിലെ WHRPC ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങില്‍ WHRPC ഹെഡ് ശ്രീമതി സുഷ്മിത എയ്ക്കില്‍ നിന്നും ഡോ.അരുണ്‍ബാബു അംഗീകാരം ഏറ്റുവാങ്ങി.

പ്രശസ്ത കഥകളി ആചാര്യന്‍ ശ്രീ. കലാനിലയം ബാലകൃഷ്ണന്റെ പുത്രനാണ് കഥകളി നടനും കൂടിയായ ഡോ. അരുണ്‍ബാബു. സദനം കഥകളി അക്കാദമിയില്‍ കഥകളി പഠനം ആരംഭിച്ച ഡോ. അരുണ്‍ബാബു ശ്രീ. കലാമണ്ഡലം ഗീതാനന്ദന്‍, കലാമണ്ഡലം മോഹനകൃഷ്ണന്‍, കലാമണ്ഡലം ഗോവിന്ദന്‍കുട്ടി എന്നിവരില്‍ നിന്നും ഓട്ടന്‍ തുള്ളലും കലാമണ്ഡലം രാധാകൃഷ്ണനില്‍ നിന്ന് ചാക്യാര്‍കൂത്തും അഭ്യസിച്ചു.

സ്‌കൂള്‍ പഠനകാലത്ത് 'വാനപ്രസ്ഥം' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് പ്രവേശനം നടത്തി. തുടര്‍ന്ന് ലക്കിസ്റ്റാര്‍, ഞാനും എന്റെ ഫാമിലിയും, സഹസ്രം, വൈഡ്യൂര്യം തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടര്‍ന്ന് എറണാകുളം ആസ്ഥാനമായി നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക്, സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ മൂവി ഗ്യാങ് (Movie gaang) പ്രവര്‍ത്തനം ആരംഭിച്ചു.

കേരള സര്‍ക്കാരിന്റെ യുവ കലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ്-കഥകളിക്ക് ഡോ.അരുണിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പിന് വേണ്ടി 100 ഓളം കുട്ടികള്‍ക്ക് കഥകളി അഭ്യസിപ്പിച്ചു. തുടര്‍ന്ന് 2021 ലെ ഇന്ത്യ സ്റ്റാര്‍ ഇന്റിപെന്റന്റ് അവാര്‍ഡും ഡോ.അരുണ്‍ ബാബുവിനെ തേടിയെത്തി.

മലയാള സിനിമയുടെ അഭിമാനമായ ഇന്ദ്രന്‍സ് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈക്കോ-ത്രില്ലറായ വാമനന്‍ ആണ് പുറത്തിറങ്ങാനുള്ള ഡോ. അരുണ്‍ ബാബു നിര്‍മ്മാതാവും നടനുമായ സിനിമ. മലയാള സിനിമയിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ സൈക്കോ-ത്രില്ലര്‍ കുടുംബചിത്രമാണ് 'വാമനന്‍'. ഇന്ദ്രന്‍സ് എന്ന നടന്റെ ഇതുവരെ കാണാത്ത വ്യത്യസ്ഥ കഥാപാത്രവുമായാണ് ഡോ.അരുണ്‍ ബാബുവും സുഹൃത്തുക്കളും ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

Content Highlights: Dr Arun Babu, WHRPC, honorary Doctorate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented