-
മതത്തിന്റെ പേരിൽ ആളുകൾ വിവേചനപരമായി പെരുമാറുന്നുവെന്ന് അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറികളിലൂടെയാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിൽ ബബിൽ തന്റെ രോഷം പ്രകടിപ്പിക്കുന്നത്.
‘ രാജ്യത്ത് അധികാരമുള്ളവരെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാൻപോലും കഴിയുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ എന്റെ കരിയറിനെ ബാധിക്കുമെന്നാണ് എന്നോടൊപ്പമുള്ളവർ പറയുന്നത്.നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ? ഞാൻ ഭയത്തിലും ആശങ്കയിലുമാണ്. എനിക്ക് സ്വതന്ത്രൃനാവണം. എനിക്ക് എന്റെ മതത്തിന്റെ പേരിൽ വിലയിരുത്തപ്പെടാൻ താൽപ്പര്യമില്ല. ഞാനൊരു മതമല്ല. രാജ്യത്തെ മറ്റുള്ളവരെപ്പോലെ ഞാനൊരു മനുഷ്യനാണ്..
മതേതര ഇന്ത്യയുടെ പെട്ടെന്നുള്ള മാറ്റം പേടിപ്പെടുത്തുന്നതാണ്. ഞാൻ ഇന്ന മതവിഭാഗത്തിൽ പെടുന്ന ആളായത് കൊണ്ട് ഞാനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ച സുഹൃത്തുക്കളുണ്ട്. 12 വയസുള്ളപ്പോൾ ഞാൻ ക്രിക്കറ്റ് കളിച്ചിരുന്ന എന്റെ സുഹൃത്തുക്കൾ. എനിക്കെന്റെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നു. എന്റെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, മനുഷ്യ സുഹൃത്തുക്കളെ.. ജനിച്ചപ്പോൾ തൊട്ട് എൻറെ പേരിന് പിറകിലുള്ള വാലിനെക്കുറിച്ച് ചിന്തിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.
ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു. ഞാൻ പഠിച്ചത് ലണ്ടനിലാണ്. ഓരോ തവണയും തിരിച്ചു വരാനും വീട്ടിലേക്കുള്ള റിക്ഷാ യാത്രകൾ ആസ്വദിക്കാനുമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പാനിപൂരി കഴിക്കാൻ, യാത്ര ചെയ്യാൻ കാട്ടിൽ, ആൾക്കൂട്ടത്തിൽ...ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു...ദേശവിരുദ്ധനെന്ന് എന്നെ വിളിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും. ഒന്ന് ഞാൻ പറയാം, ഞാനൊരു ബോക്സറാണ്, നിങ്ങളുടെ മൂക്ക് ഞാൻ തകർക്കും .." ബബിൽ കുറിക്കുന്നു

Content Highlights :dont want to be judged by my religion says irffan khans son babil khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..