ലോസ് ആഞ്ജലീസ്: ഓസ്‌കര്‍ വേദിയിലെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോളിവുഡിന്, തന്നെ വിമര്‍ശിക്കാനുള്ള അമിതമായ താത്പര്യമാണ് ഓസ്‌കര്‍ ചടങ്ങ് കുളമാകാന്‍ കാരണമെന്നാണ് ട്രംപിന്റെ വാദം.
സിനിമയിലായിരുന്നില്ല, തന്നെ ചീത്ത വിളിക്കാനായിരുന്നു സംഘാടകരുടെ ശ്രദ്ധയെന്നും ബ്രെയ്റ്റ്ബാര്‍ട്ട് എന്ന വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് സങ്കടകരമായ കാര്യമാണ്. ഓസ്‌കര്‍ ചടങ്ങിന്റെ ശോഭ കെടുത്തുന്നതായി അത്. ഞാന്‍ ഇതിന് മുന്‍പും ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇക്കുറി എന്തിന്റെയോ കുറവുണ്ടായിരുന്നു. അതൊരു ഗ്ലാമര്‍ സായാഹ്നമായിരുന്നില്ല. സങ്കടകരമായാണ് ചടങ്ങ് അവസാനിച്ചതും- ട്രംപ് പറഞ്ഞു.