രുമുഖന് ശേഷം വിക്രം- ആനന്ദ് ശങ്കര്‍ ടീം ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ഡോണ്ട് ബ്രീത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഡോണ്ട് ബ്രീത്ത് ആഗോളതലത്തില്‍ വന്‍ വിജയം നേടിയിരുന്നു. ഒരു അന്ധന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്ന് സുഹൃത്തുക്കള്‍ അവിടെ കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഓര്‍ജിനലിലെ കഥാപാത്രത്തിനോട് സാദൃശ്യം പുലര്‍ത്താന്‍ വിക്രം പ്രത്യേക വര്‍ക്ക് ഔട്ട് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി പ്രത്യേക ഡയറ്റും താരം നടത്തുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 

പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സംവിധായകന്‍ ആനന്ദ് ശങ്കര്‍ പറഞ്ഞു.