സച്ചിയുടെ മകൻ സിനിമയിലേക്ക്; ഡാർക്ക് വെബ്ബിന്റെ കഥയുമായി ഡോൺ മാക്സിന്റെ 'അറ്റ്' (@) ഒരുങ്ങുന്നു


മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.

'അറ്റി'ന്റെ പോസ്റ്റർ, നായകൻ ആകാശ് സെന്നും, നായിക നയനയും

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു. നടൻ പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

അറ്റ് (@) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ നായകനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജു ശ്രീധറും പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

AT

പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്.

പുജ ചടങ്ങിൽ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണൻ താമരക്കുളം, ജയൻ നമ്പ്യാർ, രഞ്ജിത് കമല ശങ്കർ, സാലിൽ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവർത്തകരുമായ വിജയ് ശങ്കർ ലോഹിതദാസ്, ഹരികൃഷ്ണൻ ലോഹിതദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡാർക്ക് വെബ്ബ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്സ്, ക്രിപ്റ്റോ കറൻസി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റർ നൽകുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ഇഷാൻ ദേവ്, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ എന്നിവരാണ്.

ആർട് അരുൺ മോഹനൻ, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ,

ചീഫ് അസോസിയേറ്റ് മനീഷ് ഭാർഗവൻ, ക്രിയേറ്റീവ് ഡയറക്ടർ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പി.ആർ.ഒ ആതിര ദിൽജിത്ത്,പി ശിവപ്രസാദ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ.

Content Highlights : Don MaX new movie AT Akash Sen and Nayana Elza in lead roles

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented