തിരുവനന്തപുരം: കുഞ്ഞു സിനിമകളുടെയും ജീവിത സാക്ഷ്യങ്ങളുടെയും ആഘോഷമൊരുക്കി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും. മത്സരവിഭാഗം, ഫോക്കസ്, പാക്കേജ് എന്നിവയിലായി 204 ചിത്രങ്ങള്‍ 14 വരെ പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍ തിയേറ്റര്‍ കോംപ്ലക്സിലെ കൈരളി, ശ്രീ, നിള സ്ക്രീനുകളിലാണ് പ്രദര്‍ശനം.
വൈല്‍ഡ് ലൈഫ് എന്ന തീമിലാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്റി സംവിധായകരായ നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിംഗ്, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റ് ബിജു പങ്കജ് നിര്‍മ്മിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്ത 'മലമുഴക്കിയുടെ ജീവനസംഗീതം' പ്രദര്‍ശിപ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഡോക്യുമെന്ററിയാണിത്.
മലാല യൂസഫ് സായിയുടെ ജീവിതം ചിത്രീകരിക്കുന്ന 'ഹി നെയ്മ്ഡ് മി മലാല', ഹെന്‍ട്രി ഹ്യൂഗ്സിന്റെ 'ഡേ വണ്‍' എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങള്‍. മേളയുടെ ചരിത്രത്തിലാദ്യമായി അനിമേഷന്‍ ചിത്രങ്ങളുടെ മത്സരവിഭാഗവും ഇത്തവണയുണ്ട്. മത്സരവിഭാഗത്തില്‍ മാത്രമായി 81 ചിത്രങ്ങളാണുള്ളത്. ഇതിന് പുറമേ ഫോക്കസ് വിഭാഗത്തില്‍ 40 ചിത്രങ്ങളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..