പ്രതീകാത്മക ചിത്രം | photo: canva
നിങ്ങളുടെ സ്വന്തം പഞ്ചായത്തിനെക്കുറിച്ച് ഡോക്യൂമെന്ററി തയ്യാറാക്കി ലോക റെക്കോര്‍ഡിനായി മത്സരിക്കാന്‍ അവസരം. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് അവസരം ലഭിക്കാത്ത കലാകാരന്മാര്‍ക്ക് സുവര്‍ണാവസരം. നടന്‍ ജോയ് കെ. മാത്യുവും 'സല്യൂട്ട് ദി നേഷന്‍സ്' ഡോക്യുമെന്ററി ഫിലിം നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവരും ചേര്‍ന്ന് കങ്കാരു വിഷന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ കേരളത്തിലെ ഓരോ പഞ്ചായത്തുകളിലേയും അടിസ്ഥാനപരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വേണം നിങ്ങളുടെ ഫോണിലോ സ്വന്തം ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടത്. പഞ്ചായത്ത് രൂപവത്കരിച്ച വര്‍ഷം, ആദ്യ പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂളുകള്‍ കോളേജുകള്‍ ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, നദികള്‍, കായലുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍, കല, കായിക, ചലച്ചിത്ര, നാടക, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, നിയമ, പത്രപ്രവര്‍ത്തന, ആത്മീയ രംഗത്തെ സംസ്ഥാന-ദേശീയ-അന്തര്‍ദ്ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍, സ്വന്തം പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം.

പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ ചേര്‍ത്ത് പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വേണം ഡോക്യുമെന്ററികള്‍ അയക്കേണ്ടത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 50,000 രൂപയും പ്രശസ്തിപത്രവും നല്‍കും. കൂടാതെ ഓരോ ജില്ലകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന 14 ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രശസ്തി പത്രം നല്‍കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്- www.kangaroovision.com
Content Highlights: documentary about panchayat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..