സ്ത്രക്രിയക്കിടയില്‍ ആരെങ്കിലും ഉണര്‍ന്നിരിക്കുമോ? ഇനി ശസ്ത്രക്രിയ നടക്കുന്നത് മസ്തിഷ്‌കത്തിലാണെങ്കിലോ? ഉണര്‍ന്നിരിക്കുക മാത്രമല്ല, പറ്റുമെങ്കില്‍ സിനിമയും കാണുമെന്ന് തെളിയിച്ചിരിക്കുകയാണ്  വിനയകുമാരിയെന്ന 43 വയസ്സുകാരി.

ഗുണ്ടൂരിലെ ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിയിലാണ് സംഭവം. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനിടയിലും അവര്‍ ബാഹുബലി കണ്ട് ആസ്വദിക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടയില്‍ ചിത്രത്തിലെ ഗാനത്തിനൊപ്പം വിനയകുമാരി മൂളിയെന്നും ന്യൂറോസര്‍ജന്‍ ശ്രീനിവാസ റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിനയ കുമാരിയുടെ നില മെച്ചപ്പെട്ട് വരികയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ പറയുന്നു. ആന്ധ്രസ്വദേശിനിയാണ് വിനയകുമാരി

ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ബെംഗുളൂരുവില്‍ നിന്നുള്ള സംഗീതജ്ഞന്‍ അഭിഷേക് പ്രസാദ് തലച്ചോര്‍ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗിത്താര്‍ വായിച്ചത് കുറച്ചുനാളുകള്‍ക്ക് മുന്‍പില്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.