poster
ശിവകാർത്തികേയൻ, പ്രിയങ്ക അരുൾ മോഹൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെൽസൺ ദിലിപ്കുമാർ സംവിധാനം ചെയ്യുന്ന ഡോക്ടർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ. മാർച്ച് 26-ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ വരുന്ന വാര്‍ത്ത. ഏപ്രിൽ ആറിന് നടക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ചില റിപ്പോർട്ടുകൾ.
മേയ് രണ്ടിന് തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യൂ എന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നു. അതുപ്രകാരം മേയ് 13-ന് റിലീസ് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നയൻതാര മുഖ്യവേഷത്തിലെത്തിയ കൊളമാവ് കോകിലയ്ക്കുശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോക്ടർ.
അവയവക്കടത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ഡോക്ടർ എന്നാണ് സൂചനകൾ. കൊവിഡ് 19നെത്തുടർന്ന് കഴിഞ്ഞവർഷം ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചിരുന്നു. വിനയ് റായ്, യോഗി ബാബു, അർച്ചന ചന്ദോക്, ഇളവരസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ചിത്രത്തിലെ സോ ബേബി എന്ന ഗാനത്തിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.
Content highlights :doctor tamil movie starring sivakarthikeyan release date postponed
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..